പ്രതീക്ഷ കൈവിടാതെ മുംബൈ

മുംബൈ: ഐപിഎല്‍ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയോടെ പഞ്ചാബ് ആറാം സ്ഥാനത്തെത്തി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മൂന്നു റണ്‍സിനാണ് മുംബൈ വിജയിച്ചത്. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്കും പഞ്ചാബിനും ജയം അനിവാര്യമായിരുന്നു.

ജയിക്കാന്‍ 187 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 183ല്‍ അവസാനിച്ചു. ഒരുഘട്ടം വരെ പ്രതീക്ഷ നിലനിര്‍ത്തിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് കഴിഞ്ഞു. 60 പന്തില്‍ 94 റണ്‍സെടുത്ത കെ.എല്‍.രാഹുലിന്റെ പുറത്താകലാണ് തിടിച്ചടിയായത്. അവസാന രണ്ട് ഓവറിലാണ് കളിമാറിമറിഞ്ഞത്. 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായി. പഞ്ചാബിനുവേണ്ടി ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 46)മികച്ച പ്രകടനം നടത്തി. അക്ഷര്‍ പട്ടേല്‍ 10ഉം മനോജ് തിവാരി 4ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആഡ്രൂ ടൈ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്‍ന്ത്യന്‍സ് 183 റണ്‍സ് നേടി. ആറാമനായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് 23 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടക്കം 50 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും (23 പന്തില്‍32 റണ്‍സ്) പൊള്ളാര്‍ഡും ചേര്‍ന്ന് 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഏഴ് പന്തില്‍ 11 റണ്‍സ് എടുത്ത മെക്ലേരന്‍ഹാന്‍ പുറത്താകാതെനിന്നു. ബുംറ മൂന്നും മിച്ചല്‍ മെക്ലേരന്‍ഹാന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.