രാജസ്ഥാന് തകര്‍പ്പന്‍ വിജയം; മുംബൈയുടെ സാധ്യതകള്‍ അടയുന്നു

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്തെത്തി. മുംബൈക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് മുംബൈ നേടിയത്. രാജസ്ഥാന്‍ 18 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തില്‍ എത്തി. 53 പന്തില്‍ 94 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. രഹാനെ 36 പന്തില്‍ 37 റണ്‍സെടുത്ത് പുറത്തായി. സഞ്ജു 13 പന്തില്‍ 26 റണ്‍സടുത്തു.

മുംബൈ ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാഥവ് 31 പന്തില്‍ 38 റണ്‍സും, ഇവിന്‍ ലെവിസ് 42 പന്തില്‍ 60 റണ്‍സും മുംബൈക്ക് നേടിക്കൊടുത്തു. ആദ്യ വിക്കറ്റില്‍ 87 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യ പന്തില്‍ തന്നെ പുറത്തായി. ഇഷാന്‍ കിഷന്‍ 11 പന്തില്‍ 12ഉം, ക്രുനാല്‍ പാണ്ഡ്യ 7 പന്തില്‍ 3 റണ്‍സും നേടി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 36 റണ്‍സ് നേടി. തേല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മറ്റു ടീമുകളുടെ ഫലത്തെ അനുസരിച്ചായിരിക്കും.