ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനല്‍ പോരാട്ടം നാളെ

കൊല്‍ക്കത്ത: ഐപിഎല്‍ ഫൈനലില്‍ മത്സരിക്കാന്‍ ടീം അംഗങ്ങള്‍ തയാറായി കഴിഞ്ഞു. കഴിഞ്ഞദിവസം നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഹൈദരാബാദ് വിജയം കൈവരിച്ച് ഫൈനലിലേയ്ക്ക് പ്രവേശിച്ചു. ഞായറാഴ്ച മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിന്റെ റാഷിദ് ഖാന്‍ ആണ് അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ആദ്യ ബാറ്റിങ് ലഭിച്ച ഹൈദരാബാദിന് മോശമില്ലാത്ത തുടക്കം നേടാന്‍ കഴിഞ്ഞു. വൃദ്ധിമാന്‍ സാഹയും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ റാഷിദ് ഖാന്റെ പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്. 10 പന്തില്‍ 34 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്.