‘ധോണിയെ നേരത്തെ ക്രീസിലേക്ക് ഇറക്കണമായിരുന്നു, തന്ത്രങ്ങളിൽ വിഡ്ഢിത്തം കാണിച്ചു’; വി എസ് ലക്ഷ്മൺ

ഇന്ത്യയ്ക്ക് ഏറ്റ തോൽവിക്ക് കാരണം തന്ത്രങ്ങളിലെ വിഡ്ഢിത്തമാണെന്ന് മുൻ താരം വി.എസ് ലക്ഷ്മൺ. സച്ചിൻ ടെന്‍ഡുല്‍ക്കറിനും, സൗരവ് ഗാംഗുലിക്കും പിന്നാലെയാണ് ലക്ഷ്മൺ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. തോൽവിക്ക് കാരണം ധോണിയെ ഏഴാമനായി ഇറക്കിയതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.

‘2011 ലെ കളിയിൽ നിന്ന് വ്യക്തമായതാണ്, അദ്ദേഹം യുവരാജിന് മുൻപ് സ്വയം നാലാം നമ്പറിൽ കളിയ്ക്കാൻ തീരുമാനിച്ചത്. അപ്പോൾ ഇന്ത്യ ലോകകപ്പ് നേടുകയും ചെയ്തു. ”ഹാര്‍ദിക് പാണ്ഡ്യക്ക് മുമ്പ് ക്രീസിലെത്തണമായിരുന്നു. അല്ലെങ്കില്‍ കാര്‍ത്തികിന് മുന്നെയെങ്കിലും ഇറങ്ങണമായിരുന്നു. ധോണിക്ക് വേണ്ടിയുള്ള വേദിയായിരുന്നു ഇത്’- ലക്ഷ്മൺ വ്യക്തമാക്കി.

എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്നാണ് സച്ചിനും ഗാംഗുലിയും അഭിപ്രായപ്പെട്ടത്.