ഇന്ത്യോനേഷ്യയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം; ആറ് പേര്‍ കൊല്ലപ്പെട്ടു

Police are seen outside the Immaculate Santa Maria Catholic Church following a blast, in Surabaya, East Java, Indonesia May 13, 2018 in this photo taken by Antara Foto. Antara Foto/M Risyal Hidayat / via REUTERS

ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലെ സുരാബായയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം.  ഇന്ന് രാവിലെ കുര്‍ബാനയ്ക്കിടയാണ് സംഭവം.  ആറ് പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പത്തുമിനിറ്റിനിടെ മൂന്നിടങ്ങളിലായി നടന്ന ആക്രമണം രാവിലെ 7.30ഓടെയാണ് ഉണ്ടായത്.  പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  അക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.