ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി

ദില്ലി: 2014 ല്‍ ഇറാഖില്‍ നിന്ന് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. ഇറാഖിലെ മൊസൂളിലെ കൂട്ടശവക്കുഴിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. ഡി.എന്‍.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു.