കൈലാസ്-മാനസ സരോവര്‍ തീര്‍ഥയാത്ര: ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ കു​ടു​ങ്ങി; സം​ഘ​ത്തി​ൽ 40 മ​ല​യാ​ളി​ക​ളും

ഡ​ൽ​ഹി: കൈ​ലാ​ഷ് മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്കെ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. 40 മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണു മൂ​ന്നു സ്ഥ​ല​ങ്ങ​ളാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. നേപ്പാളിലെ മൂന്നിടങ്ങളിലായാണ് സഞ്ചാരികൾ അകപ്പെട്ടത്ത്. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ നൂറോളം മലയാളികളും ഉള്‍പ്പെടും.

ക​ന​ത്ത മ​ഴ​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​ണ് യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​യ​ത്. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ക​യാ​ണ്. നേ​പ്പാ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തീ​ർ​ഥാ​ട​ക​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും തീ​ർ​ഥാ​ട​ക​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​ന​വും അ​റി​യി​ച്ചു.

290 ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു. കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്നു 423 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് തീ​ർ​ഥാ​ട​ക​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സി​മി​ക്കോ​ട്ട്. ക​ന​ത്ത മ​ഴ​യും മോ​ശം കാ​ലാ​വ​സ്ഥ​യു​മാ​ണ് ഇ​വ​രു​ടെ തി​രി​ച്ചു​വ​ര​വി​നു വി​ഘാ​ത​മാ​കു​ന്ന​ത്. എ​ല്ലാ തീ​ർ​ഥാ​ട​ക​രും സു​ര​ക്ഷി​ത​രാ​ണെ​ന്നു ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കാ​ഠ്മ​ണ്ഡു​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി തീ​ർ​ഥാ​ട​ക​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്.

ആ​ന്ധ്രാ പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളും സി​മി​ക്കോ​ട്ടി​ൽ കു​ടു​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലൂ​ടെ മാ​ന​സ​രോ​വ​ർ യാ​ത്ര​യ്ക്കു പോ​യ​വ​രാ​ണ് ക​ന​ത്ത മ​ഴ​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ള്ള​ത്. സം​ഘ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യാ​ൽ തീ​ർ​ഥാ​ട​ക​രെ ഹെ​ലി​ക്കോ​പ്റ്റ​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ സാ​ധ്യ​ത​യും എം​ബ​സി തേ​ടി. ഇ​ക്കാ​ര്യം കേ​ന്ദ്രം ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.