ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം

ന്യൂ ഡൽഹി: ഇന്ത്യാ-ചൈന നിയന്ത്രണമേഖലയില്‍ സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വടക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പാങ്കോക് തടാകത്തിനരികിലാണ് സംഘര്‍ഷം. ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

പാന്‍ഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്നലെയായിരുന്നു സംഘര്‍ഷം. മേഖലയിലെ മൂന്നില്‍ രണ്ടുഭാഗവും ചൈനയുടെ അധീനതയിലുള്ളതാണ്. ഇവിടെ കാവല്‍നില്‍ക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പീപിള്‍ ലിബറേഷന്‍ സൈന്യം അക്രമണം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് എന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട ചെയ്യുന്നു. ഇരുസൈന്യങ്ങളും തമ്മില്‍ ഇന്നലെ സംഘര്‍ഷം നടന്നിരുന്നെന്നും. എന്നാല്‍ പ്രതിനിധിചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിച്ചെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.