കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യക്ക് പത്താം സ്വർണം; ബാഡ്മിന്‍റൺ ടീമിനത്തിലാണ് നേട്ടം

Badminton - Gold Coast 2018 Commonwealth Games - Mixed Team Medal Ceremony - Carrara Sports Arena 2 - Gold Coast, Australia - April 9, 2018. Team India celebrates winning a gold medal. REUTERS/Athit Perawongmetha

 

ഗോള്‍ഡ്‍കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് പത്താം സ്വർണം. ബാഡ്മിന്‍റൺ ടീമിനത്തിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം . ഫൈനലിൽ 3^1 ന് മലേഷ്യയെ തോൽപ്പിച്ചാണ് സ്വര്‍ണം സ്വന്തമാക്കിയത്. സൈന നെഹ്‍വാള്‍ അടങ്ങിയ ടീമാണ് നിർണായക ജയം നേടിയത്.

ടേബില്‍ ടെന്നീസില്‍ പുരുഷ ടീം വിഭാഗത്തില്‍ ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ഷൂട്ടിംഗിൽ ജിത്തു റായിക്ക് സ്വർണവും വനിതകളിൽ മെഹൂലി ഘോഷിന് വെള്ളിയും അപൂർവ ചന്ദേലയ്ക്ക് വെങ്കലവും ലഭിച്ചു.

നേരത്തേ വനിതകളുടെ ടേബില്‍ ടെന്നീസിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കർ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ സിംഗ പ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. അതേസമയം കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിലെ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് ഫൈനലിൽ കടന്നു.