ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര വിജയം; റാഞ്ചിയിലും ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കൻ വെല്ലുവിളി വെറും 133 റൺസിൽ അവസാനിപ്പിച്ചാണ് റാ‍ഞ്ചിയിലും ഇന്ത്യ ഇന്നിങ്സ് വിജയം ആവർത്തിച്ചത്. 335 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ദക്ഷിണാഫ്രിക്ക, 48 ഓവറിലാണ് 133 റൺസിന് പുറത്തായത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായെത്തി ദക്ഷിണാഫ്രിക്കയുടെ ആയുസ് നാലാം ദിനത്തിലേക്ക് നീട്ടിയെടുത്ത തെയൂനിസ് ഡിബ്രൂയിൻ, പതിനൊന്നാമൻ ലുങ്കി എൻഗിഡി എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷഹബാസ് നദീമാണ് ഇന്ത്യയ്ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. ഇന്നിങ്സിനും 202 റൺസിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരുന്നത് ഇതാദ്യം. ഇരട്ട സെഞ്ചുറി നേടിയ രോഹിത് ശർമയാണ് കളിയിലെ താരം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ വിജയത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് കോലി