ഒറ്റനാള്‍ മരണത്തിലും രോഗിപ്പെരുപ്പത്തിലും ഇന്ത്യ ലോകത്ത് ഒന്നാമത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം നാലേകാല്‍ ലക്ഷം പിന്നിട്ടു. ഔദ്യോഗിക കണക്കിനെക്കാള്‍ കൂടുതലാണ്. ലോകത്ത് രോഗികളുടെ
എണ്ണത്തില്‍ ഇന്ത്യ നാലാമത് തുടരുന്നു. എന്നാല്‍, ഒറ്റനാള്‍ മരണത്തിലും ഒറ്റനാള്‍ രോഗിപ്പെരുപ്പത്തിലും ഇന്ത്യ ലോകത്ത് ഒന്നാമതായി. 24 മണിക്കൂറില്‍
14,746 രോഗികളാണ് വര്‍ധിച്ചത്. അമേരിക്കയില്‍പ്പോലും 13,463 മാത്രമേയുള്ളൂ.
മരണത്തില്‍ ഇന്ത്യ ലോകത്ത് മുന്നില്‍-418. ഇന്ത്യയില്‍ ആകെ രോഗികള്‍ 4,26,473. ആകെ മരണം 13,695.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് പുതുതായി വൈറസ്
സ്ഥിരീകരിക്കുന്നത്. 306 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ്
മൂലം മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 410461 ആയി.

169451 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 227756 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും നേരിയ ആശ്വാസം നൽകുന്നുണ്ട്.

മഹാരാഷ്ട്രയിൽ
128205 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേർ മരിക്കുകയും ചെയ്തു. 56746 പേർക്ക് കോവിഡ് കണ്ടെത്തിയ ഡൽഹിയിൽ 2112
മരണമാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ 26680 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1638 പേർ മരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ 56845
പേർക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണവും റിപ്പോർട്ട് ചെയ്തു.

1. മഹാരാഷ്ട്ര 128,205- 5984
2. തമിഴ്‌നാട് 56,845 -704
3. ഡല്‍ഹി 56,746-2112
4. ഗുജറാത്ത് 26,680-1638
5. യു.പി 16,594-507
6. രാജസ്ഥാന്‍ 14,536-337
7. പശ്ചിമബംഗാള്‍ 13,531-540
8. മധ്യപ്രദേശ് 11,724-501
9. ഹര്യാന 10,223-149
10. കര്‍ണാടക 8697-132
11. ആന്ധ്രാപ്രദേശ് 8452- 101
12. ബീഹാര്‍ 7533-52
13 തെലങ്കാന 7072-203
14.ജമ്മു-കശ്മീര്‍ 5834-81
15. അസം 4904-9
16. ഒഡിഷ 4856-12
17. പഞ്ചാബ് 3952 –98
18. കേരളം 3039-21