ഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍

ന്യൂഡല്‍ഹി: ലോകത്തെല്ലായിടത്തും കൊവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് കൂടുന്നത്. ഒന്നാമത് തുടരുന്ന അമേരിക്കയില്‍ 24 മണിക്കൂറില്‍ 11,149 പേര്‍ക്കുമാത്രമാണ് രോഗം പിടിപെട്ടതെങ്കില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ അതിന്റെ രണ്ടിരട്ടിയുണ്ട്-33,039. ഇതെവിടെ ചെന്നുനില്‍ക്കുമെന്ന് ആര്‍ക്കുമറിയില്ല.
ഇന്ത്യയില്‍ ഒന്നാമതുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 10,60,308 ആണ്. അവിടെ മരണം 29,531. രണ്ടാമതുള്ള ആന്ധ്രയില്‍ രോഗികള്‍ 5,67,123, മരണം 4912. മൂന്നാമതുള്ള തമിഴ്‌നാട്ടില്‍ 5,02,759, 8381.
നാലാമതുള്ള കര്‍ണാടകയില്‍ ആകെ രോഗികള്‍ 4,59,445, മരണം7265. അഞ്ചാമതുള്ള യു.പിയില്‍ ആകെ രോഗികള്‍ 3,12,036, മരണം 4429. ആറാമതുള്ള ഡല്‍ഹിയില്‍ 2,18,304, 4744.
പതിമൂന്നാമതാണ് കേരളം. കേരളത്തിനുമുകളില്‍ പന്ത്രണ്ടാമത് ഗുജറാത്താണ്. ഒരു ലക്ഷത്തിനുമുകളില്‍ രോഗികളായ സംസ്ഥാനങ്ങളില്‍ കേരളം കഴിഞ്ഞാല്‍ രാജസ്ഥാന്‍ മാത്രമേയുള്ളൂ.