ഇക്കണക്കിനു പോയാല്‍ ഇന്ത്യ അമേരിക്കയെയും കടത്തിവെട്ടും, ലോകത്ത് ഒരു കുറവുമില്ലാതെ രോഗം പടരുന്നത് ഇവിടെ മാത്രം

ന്യൂഡല്‍ഹി: ഇക്കണക്കിനു പോയാല്‍ ഇന്ത്യ അമേരിക്കയെയും കടത്തിവെട്ടി കൊവിഡ് രോഗികളില്‍ ലോകത്ത് ഒന്നാമതെത്താന്‍ അധികനാള്‍ വേണ്ടിവരില്ല.
അമേരിക്കയില്‍ 24 മണിക്കൂറില്‍ 13,097 പേര്‍ക്ക് രോഗം വന്നപ്പോള്‍ ഇന്ത്യയില്‍ 74,215 പേരാണ്. അമേരിക്കയില്‍ ഒരു ദിവസത്തെ മരണം വെറും 140
ആണ്. എന്നാല്‍, ഇന്ത്യയില്‍ 1122 പേര്‍. ലോകത്തെ മറ്റുരാജ്യങ്ങളിലെല്ലാം രോഗനിരക്ക് കൂടുമ്പോള്‍ ഇന്ത്യയില്‍ മാത്രം തോതില്‍ ഒരു കുറവുമില്ലാതെ
തുടരുന്നു.
അമേരിക്കയില്‍ ആകെ രോഗികള്‍ 64,73,347 ആണ്. ആകെ മരണം 1,93,388. ഇന്ത്യയില്‍ ആകെ രോഗികള്‍ 42,76,777. ആകെ മരണം
72,809.
ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും രോഗം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം ഒരു ശമനവുമില്ലാതെ തുടരുന്നു.
ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ ഒരു ശമനവും കാണുന്നില്ല. അവിടെ 9,07,212 പേര്‍ രോഗികളായി. മരണം 26,604. രണ്ടാമതുള്ള ആന്ധ്രയില്‍
രോഗികള്‍ 4,98,125. മരണം 4417. മൂന്നാമതുള്ള തമിഴ്‌നാട്ടില്‍ ആകെ രോഗികള്‍ 4,63,480, മരണം 7836.
ഒരുലക്ഷത്തിനുമേല്‍ രോഗികളുള്ള മറ്റു സംസ്ഥാനങ്ങള്‍: (ബ്രാക്കറ്റില്‍ മരണസംഖ്യ)

4. കര്‍ണാടകം 3,98,551 (6393)
5. യു.പി 2,66,283 (3920)
6. ഡല്‍ഹി 1,91,449 (4567)
7. പശ്ചിമബംഗാള്‍ 1,80,788 (3562)
8. ബീഹാര്‍ 1,47,661 (750)
9. തെലങ്കാന 1,42,771 (895)
10. അസം 125,459 (360)
11. ഒഡിഷ 1,24,031 (546)
12. ഗുജറാത്ത് 1,04,179 (3105)
പതിനാലാം സ്ഥാനത്തുള്ള കേരളത്തില്‍ ആകെ രോഗികള്‍ 87,841 ആയി. മരണം 347.