സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു.

പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 25 പൈസ വര്‍ധിപ്പിച്ചു. 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 50 പൈസയാണ് കൂടിയിരിക്കുന്നത്.