നിങ്ങള്‍ക്കും കേരള വികസനത്തിന് മാതൃകകള്‍ നല്‍കാം; ഐഡിയ ഹണ്ടില്‍ പങ്കാളികളാകാന്‍ മുഖ്യമന്ത്രിയുടെ ക്ഷണം

കേരളത്തിനായി നിങ്ങളുടെ കൈയില്‍ മികച്ച ആശയം ഉണ്ടെങ്കില്‍ അത് ഐഡിയ ഹണ്ടിലൂടെ കൈമാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള വികസന മാതൃക ജനപങ്കാളിത്തമുള്ളതാക്കാന്‍ ‘പ്ലാന്‍സ്പേസ്’ സംരംഭത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്.

സംസ്ഥാന ആസുത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന ‘ഐഡിയ ഹണ്ടില്‍’ പങ്കെടുത്ത് മികവുറ്റ ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നതെന്നും
ഇതിനായി സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി www.planspace.kerala.gov.in/IdeaHunt/ സന്ദര്‍ശിക്കുക.