പ്രവാസികളേ ഇതിലേ, ഇതിലേ; ദുബായിലെ ഈ കടയില്‍ വെള്ളിയാഴ്ച 90 ശതമാനമാണ് ഡിസ്‌കൗണ്ട്

ദുബായ് : മിര്‍ദാഫിലെ അല്‍ സലാം സ്റ്റോറില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌കൗണ്ടോടെയാണ് വില്‍പ്പനയെന്ന് അധികൃതര്‍. രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.

പക്ഷേ സ്റ്റോക്ക് തീരും വരെ വില്‍പ്പന സമയം നീട്ടും. തുണിത്തരങ്ങളും വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും വന്‍ വിലക്കിഴിവില്‍ വാങ്ങാനാകും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മെഗാ സെയിലാണ് നടക്കുന്നത്.

ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് കേള്‍വികേട്ട കടയാണിത്. പ്രമുഖ ബ്രാന്‍ഡുകളായ റോയ് റോബ്‌സണ്‍, ഡികെഎന്‍വൈ, വെര്‍ക്‌സേസ് ജീന്‍സ്, എംപ്രോ അര്‍മാനി,അര്‍മാനി ജീന്‍സ്, ഡോക്‌സെ ആന്റ് ഗബ്ബാന, എസ്‌കോഡ, റോബര്‍ട്ടോ കാവാലി, ലവ് മോഷ്‌നോ തുടങ്ങിയ ഉല്‍പ്പന്നങ്ങളിലാണ് 90 ശതമാനം ഇളവ് ലഭിക്കുക. ഈ മാസം 27 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍. 23 ാം ഷോപ്പിംഗ് ഫെസ്റ്റിവലാണ് വര്‍ണാഭമായി അരങ്ങേറുന്നത്.