പൊതുവിടങ്ങളിൽ മുഖംമൂടികൾ നിരോധിച്ച് ഹോങ്കോങ്: മുഖംമൂടി ധരിച്ച് തെരുവിലിറങ്ങി ജനങ്ങള്‍

ഹോങ്കോങ്: പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം. ജനകീയ പ്രക്ഷോഭത്തെ നേരിടാനാണ് സർക്കാരിന്‍റെ പുതിയ തന്ത്രം. മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തെ മുഖംമൂടി നിരോധനത്തിലൂടെ നിയന്ത്രണ വിധേയമാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

പ്രതിഷേധങ്ങളില്‍ തിരിച്ചറിയാതിരിക്കാനാണ് പ്രക്ഷോഭകാരികള്‍ മുഖം മൂടി ധരിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12 മണിയോടുകൂടിയാണ് നിരോധനം പ്രാബല്യത്തിലായത്.

എന്നാല്‍ മുഖംമൂടി നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മുഖം മൂടികള്‍ നിരോധിക്കുന്നതുവഴി പ്രക്ഷോഭങ്ങള്‍ കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുഖം മൂടി നിരോധനം കൊണ്ട് പ്രക്ഷോഭം തണുപ്പിക്കാം എന്നു കരുതേണ്ടെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.