ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കരുത്; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കരുത്. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല. ഫ്‌ളവേഴ്‌സ് ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി റോസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിമര്‍ശനമുന്നയിച്ചത്.

കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ പ്രമോഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ചാനല്‍ പരിപാടി ഷൂട്ട് ചെയ്തിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഒഴിവാക്കിക്കൊണ്ട് പരിപാടി ടെലികാസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്. തനിക്ക് ഇത്തരം ഒരു അനുഭവമുണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്നും നടി പറഞ്ഞു.