ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന് ഇന്ത്യയിലെത്തുന്നു

ഹ്യുണ്ടായി കോന ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി കോന ഇന്ത്യയിൽ വില്‍പ്പനയ്‌ക്കെത്തും. കാറിന്റെ വില ജൂലായ് ഒന്‍പതിന് ഹ്യുണ്ടായി വെളിപ്പെടുത്തും. ആദ്യഘട്ടത്തില്‍ ആയിരം കോന എസ്‌യുവികളെ ഇവിടെ വില്‍ക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം. ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ കൂടുതല്‍ എസ്‌യുവി യൂണിറ്റുകള്‍ പിന്നാലെയെത്തും. വിദേശ വിപണികളില്‍ രണ്ടു വകഭേദങ്ങളില്‍ കോന ലഭ്യമാണെങ്കിലും ഇന്ത്യയില്‍ ഒരു കോനാ പതിപ്പ് മാത്രമേ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാനുള്ള ശേഷി എസ്‌യുവിയുടെ പ്രാരംഭ വകഭത്തിനുണ്ട്. 100 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് മോഡലില്‍ ഒരുങ്ങുന്നതും. സാധാരണ പൂജ്യത്തില്‍ നിന്നും പൂര്‍ണ്ണ ചാര്‍ജ് നേടാന്‍ ആറു മണിക്കൂര്‍ സമയമാണ് ബാറ്ററി യൂണിറ്റിന് വേണ്ടത്.

എന്നാല്‍ ഹ്യുണ്ടായി പുറത്തുവിട്ട ടീസര്‍ വീഡിയോ പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സമയമേ ഇന്ത്യയില്‍ എത്തുന്ന കോനയ്ക്ക് വേണ്ടി വരികയുള്ളൂ. പ്രകടനക്ഷമതയുടെ കാര്യത്തിലും പ്രാരംഭ കോന എസ്‌യുവിയൊട്ടും പിന്നിലല്ല.

39.2 kWh ശേഷിയുള്ള ബാറ്ററി പാക്ക് മുഖേന 136 bhp കരുത്തും 335 Nm torque ഉം സൃഷ്ടിക്കാന്‍ വൈദ്യുത മോട്ടോറിന് കഴിയും. കൂടുതല്‍ കാര്യശേഷിയുള്ള 64 kWh ബാറ്ററി യൂണിറ്റും കോനയില്‍ ലഭ്യമാണ്.

ഉയര്‍ന്ന ബാറ്ററി പാക്കെങ്കില്‍ കരുത്തുത്പാദനം 203 bhp/395 Nm torque എന്ന നിലയില്‍ എത്തിനില്‍ക്കും. ഒറ്റ ചാര്‍ജില്‍ 482 കിലോമീറ്ററാണ് ഈ പതിപ്പ് പിന്നിടുക. ഇതേസമയം, ഒന്‍പതു മണിക്കൂര്‍ സമയംവേണം ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമെങ്കില്‍ ചാര്‍ജിങ് സമയം ഗണ്യമായി കുറയും.

ഒരു മണിക്കൂര്‍കൊണ്ടുതന്നെ എണ്‍പതു ശതമാനം ചാര്‍ജ് വരിക്കാന്‍ ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനം എസ്‌യുവിയെ പ്രാപ്തമാക്കും. ഹ്യുണ്ടായി കാറുകളുടെ പതിവു മുഖമാണ് കോനയ്ക്കും. ഏകദേശം 25 ലക്ഷം രൂപ ഹ്യുണ്ടായി കോനയ്ക്ക് വില പ്രതീക്ഷിക്കാം.