പ്രസവം വീടുകളില്‍; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 740, കൂടുതല്‍ മലപ്പുറത്ത്

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. നിപ പടര്‍ന്ന് പിടിച്ചപ്പോഴും അതിജീവിച്ച സാക്ഷര കേരളത്തില്‍ ഇപ്പോഴും വീടുകളില്‍ തന്നെ പ്രസവിക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഇത്തരത്തില്‍ 740 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 215 പ്രസവങ്ങള്‍ ഇത്തരത്തില്‍ നടന്നിട്ടുണ്ട്. രണ്ടാം സ്ഥാനം വയനാട് ജില്ലയ്ക്കാണ്. 152 പ്രസവങ്ങള്‍..

കഴിഞ്ഞ വര്‍ഷം 1,28,006 സിസേറിയന്‍ പ്രസവങ്ങളാണ് കേരളത്തില്‍ നടന്നത്. ഇവയില്‍ ഏറ്റവും കൂടുതലും നടന്നിട്ടുള്ളത് പ്രൈവറ്റ് ഹോസ്പിറ്റലുകളിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 47,356 വനിതകള്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ട്. ഇതില്‍ 28,543 എണ്ണവും സര്‍ക്കാര്‍ ആശുപത്രികളിലാണ്.

ശിശു മരണനിരക്ക് ഏറ്റവും കൂടുതല്‍ ആധിവാസി മേഖലകളിലാണെങ്കിലും തിരുവനന്തപുരം, എറണാകുളം പോലെയുള്ള നഗരങ്ങളും പിന്നിലല്ല. ഇരു ജില്ലകളിലും 26 മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.