ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇംഗ്ലണ്ടുമായി സമനില

ലണ്ടന്‍: ഇംഗ്ലണ്ടുമായുള്ള ഹോക്കി മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം 1-1 ന് സമനില പടിച്ചു. ലോക രണ്ടാം നമ്പര്‍ ടീമിനെയാണ് പത്താം നമ്പര്‍ ടീമായ ഇന്ത്യ പിടിച്ചുകെട്ടിയത്. ഇന്ത്യക്കുവേണ്ടി നേഹാ ഗോയല്‍ ഗോളടിച്ചപ്പോള്‍, ഇംഗ്ലണ്ട് താരം ഓസ്ലി മടക്കഗോള്‍ അടിച്ചു സമനില നേടി. നവനീതിനു യെല്ലോ കാര്‍ഡ് കിട്ടിയതിനാല്‍ ഇന്ത്യക്കു പത്തുതാരങ്ങളെ വച്ചു കളിക്കേണ്ടി വന്നു.