ജോൺ സ്നോ ഫിറ്റായി; പിടിച്ചു പുറത്താക്കി

വിശ്വവിഖ്യാത ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസ് താരം കിറ്റ് ഹാരിങ്ടൺ ( ജോൺ സ്നോ ) ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് മറ്റൊരു വിഡിയോയിലൂടെയാണ്. കുടിച്ച് പൂസായി ബാറിൽ ബഹളം ഉണ്ടാക്കുകയും തുടർന്ന് ബാർ അധികൃതർ താരത്തെ പുറത്താക്കുന്നതുമാണ് വീഡിയോ. താരങ്ങളുടെ വ്യക്തി ജീവിതം എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആവാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ജോൺ സ്നോയുടേത്. മുൻപും ഹിറ്റ് ഹാരിങ്‌ടണ്ണിന്റെ കാമുകിമാരും ഡേറ്റിംഗും ഒക്കെ സമൂഹ മധ്യമങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്.