70 വർഷങ്ങളിൽ രാജ്യം അനുഭവിക്കാത്ത സാമ്പത്തിക മാന്ദ്യം നേരിടുന്നു; നീതി ആയോഗ്

ന്യൂ ഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70 വര്‍ഷമായി അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

‘കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പണലഭ്യതയില്‍ ഇത്രയും മാന്ദ്യം രാജ്യം അഭിമുഖീകരിച്ചിട്ടില്ല. സമ്പദ്ഘടനയില്‍ പണലഭ്യത കുറഞ്ഞതില്‍ ആശങ്കയുണ്ട്. സാമ്പത്തികമേഖലയാകെ മുരടിപ്പിലാണ്. സ്വകാര്യ മേഖലയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണെന്നും’ രാജീവ് കുമാര്‍ പറഞ്ഞു.

മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6.8 ശതമാനമാണ്. ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇത് 5.7 ശതമാനമായി കുറയുമെന്നാണു റിപ്പോര്‍ട്ട്.

ഓട്ടോമൊബൈൽ വ്യവസായം, തുണി വ്യവസായവും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. പാർലെ ജിയും, ബ്രിട്ടാനിയയും, ബിസ്ക്കറ്റ് കച്ചവടത്തിലെ മാദ്ധ്യത വ്യക്തമാക്കിയിരുന്നു.