ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണം: ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി മ​ര​ണം സി​.ബി​.ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി. ജൂ​ണ്‍ 21ലേ​ക്കാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ ആ​റി​നാ​ണു ശ്രീ​ജി​ത്തി​നെ പോ​സീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വാ​ര​പ്പു​ഴ സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ വീട്ടിൽ നിന്നും ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. തു​ട​ർ​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​യാ​ണ് ശ്രീ​ജി​ത്ത് മ​രി​ച്ച​ത്. സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേ​സി​ൽ മൂ​ന്ന് ആ​ർ.​ടി​.എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വ​രാ​പ്പു​ഴ എ​സ്.ഐ ദീ​പ​ക്കി​നെ​യും പ​റ​വൂ​ർ സി​.ഐ ക്രി​സ്പി​ൻ സാ​മി​നെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ക​യും ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് സ​ർ​ക്കാ​ർ ജോ​ലി​ നൽകുകയും ചെയ്തിരുന്നു. സിഡന്റായി കെട്ടിയിറക്കിയതല്ല.