ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്തുന്നതില്‍ ഹൈക്കോടതി ഇടപെടില്ല; ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.സുരക്ഷാ കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കാന്‍ പൊലീസിന് അധികാരമുണ്ടന്നും ചിലര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ സാധ്യതയുണ്ടന്നും കോടതി പറഞ്ഞു.

തീവ്രവാദികള്‍ നുഴഞുകയറാനുള്ള സാധ്യത അവഗണിക്കാനാവില്ലന്നും കോടതി അഭിപ്രായപ്പെട്ടു. പാസ് വിഷയത്തില്‍ ഒരു ഹര്‍ജി കോടതി തളളിയിട്ടുണ്ടന്നും ഒരേ വിഷയത്തില്‍ വ്യത്യസ്ത ഉത്തരവുകള്‍ പുറപ്പെടുവിക്കാനാവില്ലന്നും കോടതി ചുണ്ടിക്കാട്ടി .പ്രവേശന പാസ് ഏര്‍പ്പെടുത്തിയതിനെതിരെ സുനില്‍ കുമാര്‍ എന്നയാള്‍ സമര്‍പ്പlച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത് .ഹര്‍ജിക്കാരന്റെ അഭ്യര്‍ത്ഥന മാനിച്ച് കേസ് കോടതി നാളെ പരിഗണിക്കാനായി മാറ്റി