ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനം, നിരവധി മരണം, വന്‍നാശം

ബെയ്‌റൂട്ട്: ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരവധി മരണവും ഉണ്ടായതായി സംശയിക്കുന്നു. 10 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ബെയ്‌റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് മീറ്റര്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്നതായിരുന്നു സ്‌ഫോടനം. വന്‍നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.


2005ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ചയാണ് വിധ യു.എന്‍ ട്രിബ്യൂണല്‍ പറയാന്‍ പോകുത്. നാലുപേരാണ് പ്രതികള്‍.
സ്‌ഫോടനമുണ്ടായതെങ്ങനെയെന്ന് വെളിവായിട്ടില്ല. എന്നാല്‍, തുറമുഖ നഗരത്തിലെ ഒരു ആയുധപ്പുര തീപിടിച്ചതാണ് എന്നും സംശയിക്കുന്നു.