ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്

മലപ്പുറം:എടപ്പാൾ വട്ടംകുളം സാമൂഹ്യ വ്യാപന ആശങ്കയിൽ. ഇന്ന് പ്രദേശത്തെ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടർമാർ, ഒരു നഴ്‌സ്, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരും വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ നടത്തിയവരാണ്. രോഗം പകർന്നത് സമ്പർക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതർ. ഡോക്ടർമാർ പരിശോധന നടത്തിയ രോഗികളുടെ മുഴുവൻ സ്രവ പരിശോധനക്ക് വിധേയമാക്കുമെന്ന് മന്ത്രി കെടി ജലീൽ പറഞ്ഞു. നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്നും ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.