സമരങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി ഹൈക്കോടതി , മാസ്‌ക് വച്ച് 100 പേര്‍ക്ക് സമരം ചെയ്യാം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നൂറ് പേരില്‍ കവിയാതെയുള്ള ഗ്രൂപ്പിന് സമരങ്ങള്‍ നടത്താം.

മാസ്‌ക്കും
സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ
മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 21 മുതലാണ് നിലവില്‍ വരിക.