വ്യാജ ഹര്‍ത്താല്‍: വാട്‌സഅപ്പ് പ്രചാരണം തുടങ്ങിയത് സംഘപരിവാര്‍, ഏറ്റെടുത്ത് എസ് ഡി പി ഐ, തീവ്രവാദികള്‍ക്ക് ഒരേ മുഖം.

മഞ്ചേരി:കത്വവ കൊലപാതകത്തിന്റെ മറവില്‍ നവമാധ്യമങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ പൊലീസ് പിടിയിലായി. പിടിയിലായവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

കുന്നുമ്പുഴ നിറക്കകം എംജെ സിറിള്‍(21), നെല്ലിവിള വെള്ളിയൂരില്‍ സുധീഷ് (22), നെയ്യാറ്റിന്‍കര വഴുതക്കല്‍ ഇലങ്ങം റോഡില്‍ ഗോകുല്‍ ഷേഖര്‍(21), കൊല്ലം എഴുകുന്നം അമരാലയം സ്വദേശി  അമര്‍നാഥ് ബൈജു(20), തിരുവനന്തപുരം  നെല്ലിവിള വെള്ളിയൂര്‍ സ്വദേശി അഖില്‍ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അമര്‍നാഥാണ്  ഗൂഢാലോചനയുടെ സൂത്രധാരന്

ജില്ലകള്‍ കേന്ദ്രീകരിച്ച് വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകളുണ്ടാക്കുകയും പിന്നീട് പ്രാദേശിക തലത്തില്‍ നിരവധി
സബ് ഗ്രൂപ്പുകളുണ്ടാക്കി ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിച്ച് സംസ്ഥാനത്ത് കലാപം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് പ്രതികള്‍ നടത്തിയത്‌.

മഞ്ചേരിയില്‍ നിന്നുമാണ് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്തത്. കസ്‌റ്റഡിയിലായ 4 പേര്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ്.ഒരാള്‍ കൊല്ലം സ്വദേശിയും. ഇയാളാണ് സൂത്രധാരന്‍ എന്ന് പൊലീസ് സംശയിക്കുന്നു

വോയിസ് ഓഫ് ട്രൂത്ത് എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ ഇവരെ&nbsp; ചോദ്യം ചെയ്ത് വരികയാണ്. പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. <

ഹര്‍ത്താല്‍ അക്രമങ്ങളുടെ പേരില്‍ 2,200 പേര്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ പതിനഞ്ച് പേര്‍ റിമാന്റിലാണ്