ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍

പത്തനംതിട്ട: കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായ കെ.പി.ശശികലയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മ്മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വച്ച് തടഞ്ഞിരുന്നു. അവരോട് തിരികെ പോകണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചെങ്കിലും കൂട്ടാക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.