ജറുസലമില്‍ യുഎസ് എംബസിക്ക് പുറമെ ഗ്വാട്ടിമാല എംബസിയും

 

ജറുസലം: ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാല ജറുസലമില്‍ എംബസി തുറന്നു. ജറുസലമില്‍ യുഎസ് എംബസി തുറന്ന് രണ്ടുദിവസത്തിനകമാണ് ഗ്വാട്ടിമലയിലും എംബസി തുറന്നത്.ബുധനാഴ്ചയാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങില്‍ ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറാലസും ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവും പങ്കെടുത്തു.

മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ പരാഗ്വേ ഈ മാസാവസാനത്തോടെ തന്നെ ടെല്‍ അവീവില്‍ നിന്ന് തങ്ങളുടെ എംബസി ജറുസലമിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.