മുഖ്യമന്ത്രിയും ഗവര്‍ണറും കോഴിക്കോട്ടെത്തി ചികിത്സയില്‍ കഴിയുന്നവരെ കണ്ടു

കരിപ്പൂർ: വിമാനപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. ആശുപത്രിയിൽ കഴിയുന്ന ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ നിർദ്ദേശം നൽകി. ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡിജിപിയും ഒപ്പമുണ്ടായിരുന്നു.
കരിപ്പൂർ വിമാനാപകടത്തിന്റെ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും കോഴിക്കോട് എത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചു ഇതിനുശേഷം ഉന്നതതലയോഗം ചേർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പടെയുള്ളവർ
പങ്കെടുക്കുന്നുണ്ട്

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിട്ടുകൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ് നെഗറ്റീവായ മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കൊണ്ടുപോയി. ബാക്കിയുള്ളവരുടെയും മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിട്ടുകൊടുക്കും.