കന്യാസ്ത്രീകള്‍ക്ക് ആശങ്ക വേണ്ട; സര്‍ക്കാര്‍ അവര്‍ക്കൊപ്പം: ഇ പി ജയരാജന്‍

തിരുവനന്തപുരം: ജലന്ധര്‍ കാത്തോലിക്ക ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി ഇ പി ജയരാജന്‍. തിരുവനന്തപുരത്താണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീകളുടെ സമരം ദുഃഖകരമാണെന്നും അദ്ദഹം പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് കന്യാസ്ത്രീകള്‍ക്കൊപ്പമാണ്. അവര്‍ ആശങ്കപ്പെടേണ്ടതോ ഉത്കണ്ഠപ്പെടേണ്ടതോ ആയ കാര്യമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടാന്‍ പര്യാപ്തമായ തെളിവുകളോടെ വേണം കേസ് കോടതിക്കു മുമ്പിലെത്താന്‍. അക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്’. അതിനാവശ്യമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തെളിവുകള്‍ കണ്ടെത്തി ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.