നൂറിന്റെ നിറവില്‍ ഗൗരിയമ്മ

ആലപ്പുഴ:മുന്‍മന്ത്രിയും ജെ.എസ്.എസ് നേതാവുമായ കെ.ആര്‍.ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍ ഇന്ന്. സാധാരണ വീട്ടില്‍ നടക്കാറുള്ള ആഘോഷങ്ങള്‍ ഇക്കുറി വിപുലമായ അതിഥികളെ പ്രതീക്ഷിച്ച് ആലപ്പുഴയിലെ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുകയായിരുന്നു. രാവിലെ പത്തരയ്ക്ക് ഗൗരിയമ്മ കേക്ക് മുറിച്ചു.

പിറന്നാളാഘോഷത്തിന് എത്തിയവര്‍ക്കെല്ലാം ഗൗരിയമ്മ മധുരം നല്‍കി. മുഖ്യമന്ത്രി അടക്കമുള്ള നിരവധി പ്രമുഖര്‍ ആഘോഷപരിപാടികളിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. 2000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഗൗരിയമ്മയ്ക്ക് പിറന്നാളാശംസകള്‍ അര്‍പ്പിച്ചു.