ഗുലാം നബി ആസാദ് കശ്മീരിലേയ്ക്ക്; വിമാനത്താവളത്തില്‍വെച്ച് തടഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ വിമാനത്താവളത്തില്‍വെച്ച് തടഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഃഖിതരാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോകുന്നത്. 22 ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല- ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തുന്നത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.

ഗുലാം നബി ആസാദ് കശ്മീരിലേയ്ക്ക്; വിമാനത്താവളത്തില്‍വെച്ച് തിരിച്ചയച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; ഷോപ്പിയാനിൽ അജിത് ഡോവല്‍ എത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ വിമാനത്താവളത്തില്‍വെച്ച് തിരിച്ചയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഃഖിതരാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോകുന്നത്. 22 ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല- ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തുന്നത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.

അതേസമയം, പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കശ്മീരിലെത്തി. കശ്മീര്‍ താഴ്‌വരയിലെ ഷോപ്പിയാനില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം തെരുവുകളിലുണ്ടായിരുന്ന പ്രദേശവാസികളുമായി സംവദിച്ചു.

ഷോപ്പിയാനിലെത്തിയ അജിത് ഡോവല്‍ സാധാരണക്കാരോട് കാര്യങ്ങള്‍ തിരക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. നിരോധനാഞ്ജ നിലനില്‍ക്കുന്നതിനാല്‍ ജനത്തിരക്കില്ലായിരുന്നു. എന്നാലും പ്രദേശവാസികള്‍ക്കൊപ്പം കശ്മീരിലെ പരമ്പരാഗത വിഭവമായ വാസ്വാന്‍ കഴിക്കാനും അദ്ദേഹം അവരോടൊപ്പം കൂടി.