ഒടുവില്‍ ജര്‍മ്മനി ജയിച്ചു, നാണം കെട്ട തോല്‍വി ഒഴിവായി, എന്നാലും പ്രീക്വാര്‍ട്ടറിലെത്താന്‍ പാടുപെടും

സോച്ചി: ലോകചാമ്പ്യന്മാരായ ജര്‍മ്മനി സ്വീഡനെതിരെ കഷ്ടിച്ച് ജയിച്ചു. എന്നാല്‍, രണ്ടുകളിയില്‍ നിന്നായി ജര്‍മ്മനിക്കും സ്വീഡനും മൂന്നു പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പില്‍ നിന്ന് മെക്‌സിക്കോ ഇതിനകം പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇനിയുള്ള ഒരു മത്സരം ജര്‍മ്മനിക്കും സ്വീഡനും നിര്‍ണായകമാണ്.

ഗ്രൂപ്പ് എഫില്‍ ഇതിനകം ആറുപോയിന്റ് നേടി മെക്‌സിക്കോ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. സ്വീഡന് മൂന്ന് പോയിന്റ് ഉണ്ട്. കൊറിയ ഔട്ടായിക്കഴിഞ്ഞു. ജര്‍മ്മനി ഇന്ന് ജയിച്ചാല്‍ പോലും പ്രീക്വാര്‍ട്ടര്‍ ഉറപ്പില്ല.

  • ജര്‍മ്മനിയുടെ ബോട്ടെങ് ആദ്യ മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കണ്ടു.
  • സ്വീഡന്റെ എക്ദാല്‍ മഞ്ഞക്കാര്‍ഡ് കണ്ടു.
  • സ്വീഡനുവേണ്ടി മുപ്പത്തിരണ്ടാംമിനിറ്റില്‍ ടോയ്‌വെനോന്‍ ആദ്യ ഗോള്‍ നേടി.
  • ജര്‍മ്മനിക്കുവേണ്ടി 48 മിനിറ്റില്‍ റിയുസ് ഗോള്‍ മടക്കി.
  • ജര്‍മ്മനിയുടെ രക്ഷകനായത് ഫുള്‍ടൈം ഇഞ്ചുറി ടൈം അഞ്ചാം മിനിറ്റില്‍ ക്രൂസ് നേടിയ ഗോള്‍.