മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഇനി ഐ എം എഫിലെ മുഖ്യ സാമ്പത്തിക വിദഗ്ദ

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഐ എം എഫിലെ ഏറ്റവും പ്രധാനപ്പെട്ട പദവികളിലൊന്നാണ് ചീഫ് ഇക്കോണമിസ്റ്റിന്റേത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗീതാ ഗോപിനാഥെന്ന് ഐ എം എഫ് മാനേജിംങ് ഡയറക്ടര്‍ ക്രിസ്്റ്റിന്‍ ലഗാര്‍ഡ് പറഞ്ഞു. മികച്ച അക്കാദമിക്ക് റെക്കോര്‍ഡുള്ള സാമ്പത്തിക വിദഗ്ദ സാമ്പത്തികയാണെന്നും അവര്‍ പറഞ്ഞു.

ഹാര്‍വേഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഇക്കോണമിക്സിലെ പ്രൊഫസര്‍ ആണ് അമേരിക്കന്‍ പൗരയായ ഗീതാ ഗോപിനാഥ്

പിണറായി വിജയന്‍ ഗീതാ ഗോപിനാഥനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയിലാണ് സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും മുഖ്യമന്ത്രി തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.