ഇന്ധന വില കത്തി കയറുന്നു; പെട്രോളിന് 23 പൈസ വര്‍ദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് ഇന്ന് 79.39 രൂപയും ഡീസലിന് 72.51 രൂപയുമായി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും 23 പൈസ വര്‍ദ്ധിച്ചു. ബംഗളൂരുവില്‍ പെട്രോളിന് 76.54 രൂപയിലും ഡീസലിന് 67.94 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ഡല്‍ഹിയില്‍ പെട്രോളിന് 75.32 രൂപയും ഡീസലിന് 66.79 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 83.16 രൂപയിലും ഡീസലിന് 71.12 രൂപയിലുമാണ് വ്യാപാരം. കൊല്‍ക്കത്തയില്‍ പെട്രോളിന് 78.01 രൂപയും ഡീസലിന് 69.33 രൂപയുമാണ്.