ഇന്ധന വിലക്കയറ്റം: അധിക നികുതി വേണ്ടെന്നു വയ്ക്കും: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തില്‍ അധിക നികുതി വേണ്ടെന്നു വെയ്ക്കുന്ന സംസ്ഥാനത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഇത് എന്നുമുതല്‍ നടപ്പിലാക്കുമെന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന വില ദിവസം പ്രതി വര്‍ദ്ധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. പെട്രോള്‍ വില ലിറ്ററിന് 80 കടക്കുമ്പോള്‍ ഇന്ധനനികുതി ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തിലും വര്‍ദ്ധനവുണ്ടാകും. പ്രതിമാസം സര്‍ക്കാരിനു ഇന്ധന നികുതി ഇനത്തില്‍ 600 കോടി രൂപയാണ് ലഭിക്കുന്നത്.