ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിന്റെ ഇസ്രയേല്‍ സന്ദര്‍ശനം റദ്ദാക്കി

പാരീസ്: ആഭ്യന്തര കാരണങ്ങളെത്തുടര്‍ന്ന് ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിന്റെ ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കി. രാഷ്ട്രീയ തിരക്കുകളാണ് സന്ദര്‍ശനം റദ്ദാക്കാനുള്ള പ്രധാന കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 31ന് ആരംഭിക്കാനിരുന്ന രണ്ടു ദിവസത്തെ പര്യടനത്തില്‍ ഇസ്രായേലിനു പുറമെ പാലസ്തീന്‍ പ്രദേശങ്ങളും സന്ദര്‍ശിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ തിരക്കുകളെത്തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു.