ലൈംഗികാരോപണങ്ങള്‍ വിശ്വാസികളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ; സഭ മാറ്റത്തിന് തയ്യാറാകണമെന്നും ആഹ്വാനം

February 28, 2018 - Vatican City State (Holy See) POPE FRANCIS during his weekly general audience at the Vatican. (Credit Image: © Evandro Inetti via ZUMA Wire)

ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതലമുറയെ ചേര്‍ത്തുനിര്‍ത്താന്‍ സഭ മാറ്റത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്‌റ്റോണിയയില്‍ സന്ദര്‍ശനത്തിനിടെ
വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍പാപ്പ എസ്‌തോണ്യന്‍ പ്രസിഡന്റിനൊപ്പം

തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ശക്തമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ചുള്ള ആരോപണങ്ങളിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. .

ഞങ്ങളില്‍ തന്നെ പരിവര്‍ത്തനം വരേണ്ടതുണ്ടെന്നും യുവാക്കളുടെ പക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്ന് മനസിലേക്കണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.