ഫ്രാന്‍സ് ഫൈനലില്‍, ഒരു ഗോളിന് ബെല്‍ജിയത്തെ അടിയറ പറയിച്ചു

സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ്ഗ്: 2018 റഷ്യ ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ സെമി ഫൈനലില്‍ എകപക്ഷീയമായ ഒരു ഗോളിന് ബെല്‍ജിയത്തെ തോല്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ഫ്രാന്‍സിന്റെ വിജയം. ആദ്യ പകുതിക്കുശേഷം 51 മിനിറ്റിലാണ് ഫ്രാന്‍സിനുവേണ്ടി ഉമിറ്റി ഗോള്‍ നേടിയത്. അതു മടക്കാന്‍ ബെല്‍ജിയം നടത്തിയ സകല ശ്രമങ്ങളും പരാജയപ്പെട്ടു.
നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും. ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലാണ് രണ്ടാം സെമി.
ആദ്യ പകുതി വരെ കാര്യമായ ഫൗളുകളൊന്നുമില്ലാതെയാണ് കളി നീങ്ങിയതെങ്കിലും രണ്ടാം പകുതിയില്‍ ഫ്രാന്‍സ് ഒരു ഗോളടിച്ചതോടെ അതിന്റെ തേരോട്ടമായി. ബെല്‍ജിയത്തിന്റെ മൂന്നു കളിക്കാര്‍ മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ ഫ്രാന്‍സിന്റെ രണ്ടുകളിക്കാര്‍ അതു കണ്ടു.
ഉമിറ്റിയുടെ ഗോള്‍ പോസ്റ്റിനടുക്കലുള്ള ഒരു ഹെഡറിലൂടെയായിരുന്നു.