മുഖത്ത് നോക്കിയാല്‍ ബിജെപി അംഗമാകും..മിസ്ഡ്‌കോള്‍ അംഗത്വം പോലെ പുതിയ പരിപാടി.ബിജെപിയുടെ നെറികേടിനെതിരെ വൈദികര്‍ രംഗത്ത്‌

ബിജെപി പ്രസിഡന്റ് ശ്രീധരന്‍പിളളയും ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജും ഇന്നലെ അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗമായെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ബിജെപി നുണ പ്രചരണം നടത്തുകയാണെന്നാണ് ഇതിലെ രണ്ട് വൈദികര്‍ പറയുന്നത്.
താന്‍ ബിജെപിക്കാരല്ലെന്നും തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്നും വ്യക്തമാക്കി ശ്രീധരന്‍പിളള ബിജെപി അംഗമാക്കിയെന്ന് അവകാശപ്പെട്ട വൈദികരിലൊരാള്‍ രംഗത്ത്. ഫാദര്‍ ജെ. മാത്യു മണവത്ത് മണര്‍കാടാണ് ബിജെപി കേരള എന്ന ഫേസ്ബുക്ക് പേജും ശ്രീധരന്‍പിളളയും പ്രചരിപ്പിച്ച തന്റെ ചിത്രങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയത്.

സൗദി അറേബ്യയില്‍ മരണമടഞ്ഞ ഒരു യുവാവിന്റെ മൃതദേഹം കൊണ്ടുവരുന്നത് എളുപ്പമാക്കാനുളള അപേക്ഷ കൈമാറാനായി ശ്രീധരന്‍പിളളയെ സന്ദര്‍ശിച്ചിരുന്നെന്നും അങ്ങനെ കണ്ടാല്‍ പാര്‍ട്ടി മെംബറാകുമോ എന്നും ഫാദര്‍ മാത്യു മണവത്ത് മണര്‍കാട് ചോദിക്കുന്നു.

ബിജെപി കേരളയെന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണ്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണം.തന്റെ പ്രവര്‍ത്തന മണ്ഡലം രാഷ്ട്രീയമല്ല, ആത്മീയ രംഗവും വിദ്യാഭ്യാസവുമാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ അംഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫാദര്‍ മാത്യു മണര്‍കാട് ഫേസ്ബുക്കിലൂടെ പറയുന്നു.