കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി, മുംബയില്‍നിന്നു വന്ന 73കാരി

തൃശൂര്‍: കേരളത്തില്‍ ഇന്ന് ഒരു വൃദ്ധ കൊവിഡ് ബാധിച്ചു

മരിച്ചു. ചാവക്കാട് കടപ്പുറം സ്വദേശി ഖദീജ കുട്ടി (73)യാണ്

മരിച്ചത്. മകനും ആംബുലന്‍സ് ഡ്രൈവറും

നിരീക്ഷണത്തിലായി.
മുംബൈയില്‍ നിന്നും വന്നവരാണ് മരിച്ചത്.

ശ്വാസതടസ്സംഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 20 ന്

പുലര്‍ച്ചെയാണ് ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍

പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍

മെഡിക്കല്‍കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും

മരണം സംഭവിക്കുകയായിരുന്നു. നേരത്തെ പ്രമേഹവും,

രക്താതിമര്‍ദ്ദവും, ശ്വാസ തടസ്സവും ഉണ്ടായിരുന്ന ഇവര്‍

ചികിത്സയിലായിരുന്നു. ഇവരുടെ സ്രവങ്ങള്‍ സ്വീകരിക്കുകയും

പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഫലം

പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് മകനും ഇവരെ

ആശുപത്രിയിലെത്തിച്ചആംബുലന്‍സ് ഡ്രൈവറും ഇപ്പോള്‍

ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.