പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മുവില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: രൂക്ഷമായി തുടരുന്ന പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ സാംബ, കത്തുവ ജില്ലകളിലാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ അക്രമണം നടത്തുന്നത്. അക്രമണത്തില്‍ മുപ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അക്രമണത്തില്‍ ഭീഷണി നേരിടുന്നത് ജനങ്ങളാണ്. 40,000 പേരാണ് സുരക്ഷിത താവളങ്ങള്‍ തേടിപ്പോയത്. മിക്ക വീടുകളിലും മോഷണസാധ്യത കണക്കിലെടുത്ത് ഒരാളെങ്കിലും താമസിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാന്‍ അക്രമണത്തിന് തിരിച്ചടി നല്‍കുന്നുണ്ടെന്ന് അതിര്‍ത്തി രക്ഷാ സേന അറിയിച്ചു.