പാക് വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: കാശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ നാല് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ പാ​ക് റേ​ഞ്ചേ​ഴ്സ് ആ​ക്ര​മ​ണ​ത്തി​ൽ അഴിച്ചുവിടുകയായിരുന്നു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശക്തമായി തിരിച്ചടിച്ചു. പ്രകോപനമൊന്നുമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് ബിഎസ്എഫ് പറഞ്ഞു.

ഇപ്പോഴും വെടിവെപ്പ് തുടരുന്നതായാണ് വിവരം. ഇന്ത്യ – പാക് സൈനീക ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയില്‍ ഈ മേഖലയില്‍ വെടിതിർത്തല്‍ കരാറില്‍ പാകിസ്ഥാന്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് രാം​ഗ​ഢ് സെ​ക്ട​റി​ലെ ബാ​ബ ചം​ലി​യാ​ൽ ഔ​ട്ട്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​ന്നു പു​ല​ർ​ച്ചെ പാ​ക് റേ​ഞ്ചേ​ഴ്സ് വെ​ടി​വ​യ്പ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്. എ​സ്ഐ ര​ജ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാം ​നി​വാ​സ്, ജ​തി​ന്ദ​ർ സിം​ഗ്, കോ​ൺ​സ്റ്റ​ബി​ൾ ഹ​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രെ സ​ത്വാ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.