മഹാരാഷ്ട്രയില്‍ രോഗികള്‍ നാലുലക്ഷം കടന്നു, തമിഴ്‌നാട്ടില്‍ 2.34 ലക്ഷം, ഡല്‍ഹിയില്‍ 1.33 ലക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. ബുധനാഴ്ച പുതുതായി 9,211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,00,651 ആയി ഉയര്‍ന്നു. ബുധനാഴ്ച 298 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 14,463 ആയി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,426 പേര്‍ക്കാണ് കോവിഡ്. ആകെ രോഗികളുടെ എണ്ണം 2,34,114 ആയി. 82 പേര്‍ ബുധനാഴ്ച മരിച്ചു. ആകെ മരണം 3,741 ആയി. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,035 പേര്‍ക്ക് കോവിഡ്. 26 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,33,310, ആകെ മരണം 3,907.