നഗരമധ്യത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

കോട്ടയം :നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ ശരീരം മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കത്തോട് സ്വദേശി വിജയന്റെ മൃതദേഹമാണ് പോസ്റ്റില്‍ ചാരിനിര്‍ത്തിയ രീതിയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തിരുനക്കര ക്ഷേത്രത്തിന് സമീപം, മുണ്ടിന്റെ ഒരു ഭാഗം കഴുത്തില്‍ കുരുക്കിയിട്ടിരിക്കുന്ന നിലയില്‍ ശരീരം കണ്ടെത്തുകയായിരുന്നു.
പുലര്‍ച്ചെ ഇയാള്‍ ചായ കുടിക്കാന്‍ പോകുന്നത് കണ്ടവരുണ്ടെന്നും അതിനാല്‍ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു.

കടത്തിണ്ണയിലാണ് ഇയാള്‍ ഉറങ്ങാറ്. ഉറങ്ങുന്ന സ്ഥലത്തിനടുത്താണ് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.