ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ ജനറല്‍ സെക്രട്ടറി ടി.പി.മാധവന്‍

തിരുവനന്തപുരം : താരസംഘടനയായ ‘അമ്മ’യില്‍ നിന്നും രാജിവെച്ച നാല് നടിമാര്‍ക്ക് പിന്തുണയുമായി സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി ടി.പി മാധവന്‍ രംഗത്ത്.

നടിമാരുടെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണെന്നും കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും ടി. പി മാധവന്‍ വിമര്‍ശിച്ചു.

ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്, ഈ സാഹചര്യത്തില്‍ തിരിച്ചെടുത്തത് ശരിയായില്ല- ടി.പി മാധവന്‍ വ്യക്തമാക്കി.

സംഘടനയില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്ന് ടി.പി മാധവന്‍ കൂട്ടിച്ചേര്‍ത്തു.

1975 മുതല്‍ 2016 വരെ ടി.പി മാധവന്‍ സിനിമയില്‍ സജീവമായിരുന്നു വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന മാധവന്‍ ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്നു.