10 വയസുകാരിയെ പീഡിപ്പിച്ച മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ചെന്നൈ: 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് 99-കാരനായ ഇയാലെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വാടക വീട്ടിലാണ് താമസിചതിരുന്നത്. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്‌.
ഉടന്‍ തന്നെ കുട്ടിയുടെ പിതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ വീടിനടുത്ത് തന്നെ താമസിക്കുന്ന ഇയാള്‍ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്‍കി.

ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് വിരമിച്ച ഇയാള്‍ വീടിനോട് ചേര്‍ന്ന് അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്‌.അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളും കൊച്ചുമക്കളുമടക്കം വലിയ കുടുംബമാണ് ഇയാളുടേത്. ഇവരെല്ലാം തന്നെ തമിഴ്‌നാട്ടിലാണ് താമസം.